ഡല്‍ഹി: ജസോളയിലെ ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയിൽ നടന്ന 'അലൈവ് എ ഡേ വിത്ത് ദി ആർച്ച്ബിഷപ്പ്' എന്ന പരിപാടിയിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പുതിയ മതബോധന സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു.
ഫരീദാബാദ് രൂപത പ്രൊക്യുറേറ്റർ ഫാദർ ബാബു അനിത്താനം, ക്യാറ്റക്കിസം ഡയറക്ടർ ഫാദർ ജിൻ്റോ റ്റോം, ക്യാറ്റക്കിസം സെക്രട്ടറ്റി രഞ്ജി എബ്രഹാം, ജോയിൻ്റ് സെക്രട്ടറി സ്മിത തോമസ് എന്നിവർ സന്നിഹിതരായിരുന്നു.