/sathyam/media/media_files/2025/08/13/dma-vasundhara-enclave-2025-08-13-23-31-14.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വസുന്ധരാ എൻക്ലേവ് ഏരിയയുടെ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവവും വായനശാലയും വസുന്ധരാ എൻക്ലേവിലെ ഡീലക്സ് അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് നമ്പർ 153-ൽ ഉദ്‌ഘാടനം ചെയ്തു.
ഏരിയ ചെയർമാൻ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വായനശാലയുടെ ഉദ്ഘാടനം പ്രമുഖ സംരംഭകയായ രാധികാ നായരും ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രീത രമേശ് സ്വാഗതം ആശംസിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് വിശിഷ്ടാതിഥിയായിരുന്നു. മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ, വിനോദ് നഗർ - വസുന്ധരാ എൻക്ലേവ് സോണൽ കോഓർഡിനേറ്റർ ഷാജി കുമാർ, പഠന കേന്ദ്രം ഏരിയ കോഓർഡിനേറ്റർ പി വി സുനിൽ എന്നിവർ പ്രസംഗിച്ചു. രാധിക കുമാർ ആയിരുന്നു അവതാരക.
ഏരിയയിലെ കുട്ടികളായ അവനി അഭിലാഷ്, നൈറ ശ്യാം, മോഹന ഗിരീഷ്, അഥർവ് അഭിലാഷ്, ശ്രേയാ, വൈദേഹി ജയശങ്കർ, അഡോണാ, ജെറിൻ, ക്രിസ്, ആകാശ്, മൃദുല ഉണ്ണി, രഞ്ജിത രാജേഷ്, രമിത രാജേഷ്, അനന്യ അഗർവാൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ശ്യാമ സുന്ദര കേര കേദാര ഭൂമി, ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി... എന്ന ഗാനത്തിന്റെ അകമ്പടിയോടെ കുമാരി ഭവാനി ജയശങ്കർ അവതരിപ്പിച്ച അർദ്ധ ശാസ്ത്രീയ നൃത്തം പ്രേക്ഷകർക്ക് നവ്യാനുഭുതി പകർന്നു. മധുര പലഹാരങ്ങളുടെ വിതരണത്തോടെ പരിപാടികൾ സമാപിച്ചു.