/sathyam/media/media_files/Ynlg06QjFRMZmz19dJvS.jpg)
ന്യൂ ഡൽഹി: ഓണാഘോഷത്തോടനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന തിരുവാതിരകളി മത്സരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണി മുതൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്‌ഘാടന ചടങ്ങിൽ സാംസ്കാരിക മന്ത്രാലയത്തിലെ ഡയറക്ടർ അനീഷ് പി രാജൻ, ഐ.ആർ.എസ്. മുഖ്യാതിഥിയായി പങ്കെടുക്കും.
ആശ്രം - ശ്രീനിവാസ്‌പുരി, ബദർപൂർ, ദിൽഷാദ് കോളനി, ദ്വാരക, ജസോല, കാൽക്കാജി, ലാജ് പത് നഗർ, മഹിപാൽപൂർ - കാപ്പസ്ഹേഡാ, മായാപുരി - ഹരി നഗർ, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപൂർ, മെഹ്റോളി, പാലം - മംഗലാപുരി, ആർ കെ പുരം, വസുന്ധര എൻക്ലേവ്, വികാസ്‌പുരി - ഹസ്താൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ 17 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഒന്നാം സമ്മാനം 15,000/- രൂപയും രണ്ടാം സമ്മാനം 10,000/- രൂപയും മൂന്നാം സമ്മാനം 7,500/- രൂപയും ട്രോഫികളും നൽകും. കൂടാതെ ഒന്നാം സ്ഥാനക്കാർക്ക് സെപ്റ്റംബർ 6-നു സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന 'ചിങ്ങനിലാവ്' എന്ന ഓണാഘോഷ പരിപാടിയിൽ തിരുവാതിരകളി അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടാവും.
മത്സരാർത്ഥികൾ അന്നേദിവസം ഉച്ചകഴിഞ്ഞു 2.15-ന് അവരുടെ സാന്നിധ്യം അറിയിക്കേണ്ടതാണെന്ന് വൈസ് പ്രസിഡന്റും കൺവീനറുമായ കെ ജി രഘുനാഥൻ നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9810791770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.