വേൾഡ് മലയാളി കൗൺസിൽ ഹരിയാന പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

New Update
wmc delhi

ഡല്‍ഹി: വേൾഡ് മലയാളി കൗൺസിൽ ഹരിയാന പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ നടത്തി. ഗുഡ്ഗാവിലെ എസ്സെൽ ക്ലബ് കോൺഫറൻസ് ഹാളിൽ നടന്ന ആഘോഷച്ചടങ്ങുകൾ വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഡൊമിനിക് ജോസഫ് നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. 

Advertisment

വേൾഡ് മലയാളി കൗൺസിൽ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ പ്രൊവിൻസുകളിൽ നിന്നുള്ള അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് നാടൻപാട്ടുകളും മറ്റു കലാപരിപാടികളുംകൊണ്ട് അതിമനോഹരമായി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

ഡൽഹിയിലെയും പരിസരപ്രദേശങ്ങളിൽനിന്നുള്ള സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വേൾഡ് മലയാളി കൌൺസിൽ ഹരിയാന പ്രൊവിൻസ് പ്രസിഡന്റ് ഷാനു ജേക്കബ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇന്ത്യ റീജിയൻ പ്രസിഡന്റ് ശശി ധരൻ, ജനറൽ സെക്രട്ടറി ഷിജു ജോസഫ്, വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വനിതാവിഭാഗം വൈസ്. പ്രസിഡന്റ്  ആനി ഡൊമിനിക്, ഹരിയാന പ്രൊവിൻസ് ജനറൽ സെക്രട്ടറി അനീഷ് അശോകൻ, വനിതാവിഭാഗം കോർഡിനേറ്റർ തുളസി നായർ, യുവജനവിഭാഗം കൺവീനർ കാർത്തിക് നായർ, തുടങ്ങിയവരും ജോൺ ഫിലിപ്പോസ്, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ പി ജെ തോമസ്, ഡൽഹി മലയാളി അസോസിയേഷൻ സെക്രട്ടറി ടോണി കണ്ണമ്പുഴ, ലോകകേരള സഭാംഗവും വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് കോർഡിനേറ്ററുമായ തോമസ് ടി.വി. എന്നിവരും, വിവിധ പ്രൊവിൻസ് പ്രെസിഡന്റുമാരായ ഹരീന്ദ്രനാഥ്, കുരളീധരൻ പിള്ളൈ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.

Advertisment