/sathyam/media/media_files/2024/11/14/OyU8VPFv60WgK8QS3anh.jpg)
ന്യൂഡല്‍ഹി: വായുമലിനീകരണത്തില്‍ പൊറുതിമുട്ടി ഡല്‍ഹി. വായുനിലവാര സൂചിക ഗുരുതരമായ നിലയിലേക്ക് താഴ്ന്നു. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (GRAP) 3-ാം ഘട്ടം നാളെ മുതൽ നടപ്പിലാക്കാനാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റി(CAQM)ന്റെ തീരുമാനം.
ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ 3-ാം ഘട്ടം പ്രാബല്യത്തിലായിരിക്കുമ്പോൾ, നിർമ്മാണവും പൊളിക്കലും നിർത്തിവയ്ക്കും. എല്ലാ അവശ്യേതര ഖനന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും. നോൺ-ഇലക്‌ട്രിക്, നോൺ-സിഎൻജി, നോൺ-ബിഎസ്-VI ഡീസൽ അന്തർസംസ്ഥാന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
ഡൽഹി-എൻസിആറിൽ അഞ്ചാം ക്ലാസ് വരെ സ്‌കൂളുകൾ അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. നാളെ രാവിലെ 8 മണി മുതൽ ബിഎസ്-III പെട്രോൾ, ബിഎസ്-IV ഡീസൽ ഫോർ വീലറുകൾ ഓടുന്നതിന് നിരോധനം ഏർപ്പെടുത്തുകയും വാണിജ്യ വാഹനങ്ങൾ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us