ഡൽഹി: കേന്ദ്ര സർക്കാർ കാർഷിക വിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാൻ കർഷക സംഘടനകൾ. നാലാം ഘട്ട ചര്‍ച്ചയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണി മുതല്‍ വീണ്ടും സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കര്‍ഷകസംഘടനകള്‍.
ഹൈവേകളിൽ ട്രാക്ടർ ട്രോളികൾ അനുവദിക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടും പഞ്ചാബ്-ഹരിയാന അതിർത്തി പോയിൻ്റുകളിൽ കർഷക ട്രാക്ടർ ട്രോളികളുടെ എണ്ണം പെരുകിയിട്ടുണ്ട്.
അന്തർ സംസ്ഥാന അതിർത്തിയിൽ ഭാരമുള്ള മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുക്കാനും സ്ത്രീകളെയും കുട്ടികളേയും മാധ്യമ പ്രവർത്തകരേയും അതിർത്തിക്ക് ഒരു കിലോമീറ്റർ ഇപ്പുറത്തായി തടയാൻ ഹരിയാന പോലീസ് പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടു.
ഒരു ഡസനിലേറെ ആവശ്യങ്ങള്‍ ഉയര്‍ത്തി സമരരംഗത്തുള്ള കര്‍ഷകരോട്, അഞ്ച് കാര്‍ഷിക വിളകള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഗ്യാരന്റി നല്‍കി കുറഞ്ഞ താങ്ങുവിലയ്ക്ക് സംഭരിക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്.
നെല്ലില്‍ നിന്നും ഗോതമ്പില്‍ നിന്നും മാറി ഈ ബദല്‍ വിളകള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നീക്കം താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന് കര്‍ഷകര്‍ പറയുന്നത്.