ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം.ഉത്തരവാദികളായവര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ചിലരെ കസ്റ്റഡിയിലെടുത്തു.
അതേസമയം, ഇന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 13 കോച്ചിംഗ് സെൻ്ററുകളുടെ ബേസ്‌മെൻ്റുകൾ ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷൻ സീൽ ചെയ്തു.