ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് ഇന്ത്യ ഡല്‍ഹി സര്‍വ്വകലാശാലകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ 100 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു

New Update
dmci

ഡല്‍ഹി: ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് ഇന്ത്യ (ഡിഎംസിഐ), ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിലെ സ്പീക്കർ ഹാളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. 

Advertisment

വിവിധ ഡൽഹി സർവകലാശാലകളിൽ ഉയർന്ന വിദ്യാഭ്യാസം നേടിയെടുക്കുന്ന 100 വിദ്യാർത്ഥികൾക്ക് ഈ ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ജസ്റ്റിസ് കുര്യൻ ജോസഫ് (മുൻ സുപ്രീം കോടതി ജഡ്ജി)യുടെ നേതൃത്വത്തിൽ നാലാം വർഷത്തിലേക്ക് കടക്കുന്ന ഒരു മഹത്തായ പദ്ധതിയാണിത്.

ദീപാലയയുടെ സിഇഒ അഡ്വ. ഡോ. കെ. സി. ജോർജിനെ കുട്ടികളുടെ വികസനം, സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നി മേഖലകളിൽ, പ്രത്യേകിച്ച് സെർവിക്കൽ ക്യാൻസർ തടയുന്നതിൽ, കുട്ടികൾക്കും സ്ത്രീകൾക്കും വലിയ തോതിൽ സൈക്കോസോഷ്യൽ കൗൺസലിംഗ് നൽകുന്നതിൽ, സുപ്രീംകോടതി നിർദേശിച്ച പ്രകാരം അറ്റീക്ക് അഹമ്മദിന്റെ മരണാനന്തരമുണ്ടായ കുട്ടികളുടെ കസ്റ്റഡി കേസിലെ കൗൺസലിംഗ് സേവനങ്ങളിൽ സഹായി ആയി പ്രവർത്തിച്ചതിൽ സാമൂഹത്തിനുവേണ്ടി നൽകിയ അതുല്യ സംഭാവനകൾക്കായി ജസ്റ്റിസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം, ബാബുപണിക്കർ എന്നിവർ ആദരിച്ചു. ആവശ്യക്കാരെയും നിരാലംബരെയും പിന്തുണ നൽകുന്നതിൽ തുടർച്ചയായ സേവനങ്ങൾ നൽകിയതും പ്രത്യേകം പ്രശംസിക്കപ്പെട്ടു. 

ദീപാലയയും, ഡിഎംസിഐ അംഗങ്ങളും, പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളും ചേർന്നാണ് ഈ പരിപാടി പിന്തുണച്ചത്. കാൽകാജി സ്കൂളിലെ ദീപാലയ കുട്ടികളുടെ പ്രാർത്ഥനാഗാനം വിശേഷ  പ്രശംസ നേടി. പരിപാടിയുടെ വിജയത്തിനായി നിരന്തരം പ്രവർത്തിച്ച സ്റ്റാഫിനെയും അഭിനന്ദിച്ചു. 

ജസ്റ്റിസ് കുര്യൻ ജോസഫ്, കെ. ജെ. ആൽഫോൻസ് ഐഎഎസ്, സുബു റഹ്മാൻ ഐഎഎസ്, പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ, ഒഡിഷ സർക്കാർ, ബാബു പണിക്കർ, മാനേജിംഗ് ഡയറക്ടർ, പണിക്കർ ട്രാവൽസ്, രഘുനാഥ് പ്രസിഡന്റ്, ഡിഎംഎ, അഡ്വ. മനോജ് ജോർജ് & ദീപക് പ്രകാശ്, സുപ്രീം കോടതി ഓഫ് ഇന്ത്യ, ജോബി ജോർജ്, ജോസഫ് കൂവക്കൽ, മിനി ജോർജ്, മാനുവൽ മലബാർ, ഷേർലി രാജൻ, സുധീർ നാഥ് കാർട്ടൂണിസ്റ്റ്, പി ആർ നാഥ്, എംഡിഡി ബാലഭവൻ കർണാൽ, ഡെലോണി മാനുവൽ, ടി.ഒ തോമസ് മുതലായവർ പങ്കെടുത്തു.

ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മൈത്രി എന്ന സംഘടനയാണ് വിദ്യാർത്ഥികളെ  തെരഞ്ഞെടുത്തത്. മൈത്രിയെ പ്രതിനിധീകരിച്ച് മന്ത്രിസഭ പ്രതിനിധികൾ പങ്കെടുത്തു. ഈ പരിപടിയിൽവച്ച് ഡിഎംസിഐ ഒരു സമഗ്ര പ്രവർത്തന റിപ്പോർട്ട് പ്രകാശനം ചെയ്തു. ഈ ബുക്കിൽ മൈത്രിയുടെ തുടക്കം മുതൽ  ഇതുവരെയുള്ള  പ്രവർത്തനങ്ങളുടെ ഒരു വിശദ റിപ്പോർട്ട് ഉൾപ്പെടുത്തിയിരുന്നു.

Advertisment