ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്‌തു

author-image
പി.എന്‍ ഷാജി
New Update
V

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഡിഎംഎ പ്രസിഡന്റ്‌ കെ രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

Advertisment

ഏരിയ ചെയർമാൻ സി ഡി ജോസ് സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മലബാർ മാനുവൽ ജൂവല്ലേഴ്‌സ് സിഎംഡി മാനുവൽ മെഴുക്കനാൽ, ജനക് പുരി സെന്റ് തോമസ് പള്ളി വികാരി റവ ഫാ ഡേവിസ് കളിയത്തുപറമ്പിൽ, ഡിഎംഎ വൈസ് പ്രസിഡന്റ്‌ കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, അഡീഷണൽ ട്രഷറർ പി എൻ ഷാജി,

നിർവാഹക സമിതി അംഗം ആർ എം എസ് നായർ, ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറി ജെ സോമനാഥൻ, മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, മുൻ പ്രസിഡന്റ് ജി ശിവശങ്കരൻ, പത്തിയൂർ രവി, ഏരിയ വൈസ് ചെയർമാൻ ബാബു നാരായണൻ, സെക്രട്ടറി കെ സി സുശീൽ, ട്രഷറർ വി ആർ കൃഷ്ണദാസ്, ജിനു എബ്രഹാം, സിന്ധു സതീഷ്, ഷീന രാജേഷ്, മുൻകാല പ്രവർത്തകരായ ഗോപാൽ ജി, കെ എൻ കുമാരൻ, രാമകൃഷ്ണൻ എം പി തുടങ്ങിയവർ സംസാരിച്ചു.

ഏരിയയിലെ കുട്ടികളായ അനുഷ്ക നായർ, ഐശ്വര്യ സുനിൽ, ദീപിക എന്നിവർ ആലപിച്ച പ്രാർത്ഥനാ ഗീതാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മധുര പലഹാര വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

Advertisment