ഡൽഹി മലയാളി സംഘം മുഖ്യ രക്ഷാധികാരിയായി ഡോ. രാജൻ സ്‌കറിയയെയും രക്ഷാധികാരിയായി ജി ശിവശങ്കരനെയും തിരഞ്ഞെടുത്തു

author-image
പി.എന്‍ ഷാജി
Updated On
New Update
f

ഡൽഹി: ഡൽഹി മലയാളി സംഘം (ഡിഎംഎസ്) മുഖ്യ രക്ഷാധികാരിയായി ഡോ രാജൻ സ്‌കറിയയെയും രക്ഷാധികാരിയായി ജി ശിവശങ്കരനെയും തിരഞ്ഞെടുത്തു.

Advertisment

ഡൽഹി മലയാളി സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയായി 2023 ഡിസംബർ 3-ന് ന്യൂഡൽഹിയിലെ കണാട്ട് പ്ലേസിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ, മെക്‌പ്രോ ഹെവി എഞ്ചിനീയറിംഗ് ലിമിറ്റഡ് എംഡി ഡോ രാജൻ സ്‌കറിയയെ ഐകകണ്‌ഠേന തിരഞ്ഞെടുത്തു.

പ്രമുഖ സാമൂഹിക പ്രവർത്തകനും, ഡൽഹി മലയാളി അസോസിയേഷന്റെ മുൻ വൈസ് പ്രസിഡന്റും ശ്രീനാരായണ കേന്ദ്രത്തിന്റെ മുൻ ഓഫീസ് ഭാരവാഹിയുമായ ജി ശിവശങ്കരനെ രക്ഷാധികാരിയായും തിരഞ്ഞെടുത്തു. 

മേൽപ്പറഞ്ഞ വ്യക്തികളുടെ അനുഭവപരിചയവും, സാമൂഹിക സേവന ചരിത്രവും സമൂഹത്തിലെ ജനങ്ങളെ ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ സഹയിക്കുവാൻ ഡൽഹി മലയാളി സംഘത്തിന് ആത്മധൈര്യവും കരുത്തുമേകുമെന്ന് യോഗത്തിന്റെ അധ്യക്ഷത വഹിച്ച ഡിഎംഎസ് പ്രസിഡന്റ് ഡോ കെ സുന്ദരേശൻ പറഞ്ഞു.

ന്യൂ ഡൽഹിയിലെ ദക്ഷിണപുരിയിലെ വിനോദ് കുമാറിന്റെ തുടർ ചികിത്സക്കുള്ള ഭാവി പരിപാടികൾ നടപ്പിലാക്കുവാനും ഡിഎംഎസ് തീരുമാനിച്ചു.

Advertisment