New Update
/sathyam/media/media_files/CyG1Cv8Au4aR3Hx0AvUO.jpg)
ഡൽഹി: ഡൽഹിയിൽ രണ്ട് ആശുപത്രികളിൽ ബോംബ് ഭീഷണി. ബുരാഡി സർക്കാർ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി സന്ദേശമെത്തിയത്.
Advertisment
ഭീഷണിയെ തുടർന്നു ആശുപത്രികളിൽ പരിശോധന നടത്തിവരികയാണ്. ആശുപത്രിയിലെ സുരക്ഷയും വർധിപ്പിച്ചു.
ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. കഴിഞ്ഞയാഴ്ച ഡൽഹി, ഗുജറാത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു