/sathyam/media/media_files/xHV1iNaxLTmPq6JhtFOW.jpg)
ഡല്‍ഹി: എ.എ.പി എം.പി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ കേജ്​രിവാളിന്‍റെ പി.എ ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം.
സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി കേജ്​രിവാളിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തേടി. അന്വേഷണ സംഘവും ഡല്‍ഹി പൊലീസ് വിപുലീകരിച്ചിട്ടുണ്ട്.
രാജ്യസഭാംഗമായ സ്വാതി കേജ്​രിവാളിനെ സന്ദര്‍ശിക്കാനായി അദ്ദേഹത്തിന്‍റെ വസതിയിലെത്തിയപ്പോഴാണ് പഴ്സനല്‍ അസിസ്റ്റന്‍റിന്‍റെ മര്‍ദനമേറ്റതെന്നാണ് ആരോപണം.
ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സ്വാതി പരാതിപ്പെട്ടെങ്കിലും ഔദ്യോഗികമായി നേരത്തെ പരാതി നല്‍കിയിരുന്നില്ല. സ്വാതിക്ക് മര്‍ദനമേറ്റതായി എ.എ.പിയുടെ ദേശീയ വക്താവായ സഞ്ജയ് സിങും സ്ഥിരീകരിച്ചിരുന്നു.
അക്രമം നേരിട്ട സമയത്ത് കേജ്​രിവാള്‍ വസതിയില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം കണ്ടില്ലെന്നും സ്വാതി വിശദീകരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us