/sathyam/media/media_files/1NwPoYwYu7RvqU5HWzvn.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് കുട്ടികളടക്കം 6 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 88 വര്‍ഷത്തിനിടെ ജൂണില്‍ ദേശീയ തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴയാണ് ഇത്.
മണ്‍സൂണ്‍ തലസ്ഥാനത്ത് എത്തിയതോടെ അടുത്ത അഞ്ച് ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു, ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ജൂലൈ 1 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 228.1 മില്ലിമീറ്റര്‍ മഴ പെയ്തതിനാല്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടില്‍ തുടരുകയും പലയിടത്തും വൈദ്യുതി മുടങ്ങുകയും ചെയ്തു. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ രണ്ട് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു.
ശനിയാഴ്ച ദ്വാരക, പാലം, വസന്ത് വിഹാര്‍, വസന്ത് കുഞ്ച്, ഗുഡ്ഗാവ്, ഫരീദാബാദ്, മനേസര്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹി-എന്‍സിആറിന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us