ഡല്‍ഹി: ഡല്‍ഹിയില്‍ വീശിയടിച്ച് പൊടിക്കാറ്റ്. വ്യാഴാഴ്ച രാത്രി ഡല്‍ഹി-എന്‍സിആറിന്റെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച നേരിയ മഴയ്ക്കൊപ്പം പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
കൂടിയ താപനില 43 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 29 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും ഐഎംഡി അറിയിച്ചു. വ്യാഴാഴ്ച ഡല്‍ഹിയിലെ ഏറ്റവും കൂടിയ താപനില 41.2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.