/sathyam/media/media_files/q1V4d4XccSJ2K8Er3JNn.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ചൊവ്വാഴ്ച ബോംബ് ഭീഷണി ലഭിച്ചതായി എയര്‍ലൈന്‍ സ്ഥിരീകരിച്ചു. എല്ലാ യാത്രക്കാരെയും എമര്‍ജന്‍സി എക്‌സിറ്റുകള്‍ വഴി ഒഴിപ്പിച്ചു. പിന്നാലെ പരിശോധനയ്ക്കായി വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി.
ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം 6E2211 ന് ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ലഭിച്ചതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച ശേഷം എയര്‍പോര്‍ട്ട് സുരക്ഷാ ഏജന്‍സികളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിമാനം ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി.
എല്ലാ യാത്രക്കാരെയും എമര്‍ജന്‍സി എക്‌സിറ്റ് വഴി സുരക്ഷിതമായി പുറത്തെത്തിച്ചു. വിമാനത്തില്‍ ഇപ്പോള്‍ പരിശോധന നടത്തുകയാണ്. എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം വിമാനം ടെര്‍മിനല്‍ ഏരിയയില്‍ തിരികെ എത്തിക്കുമെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us