48.8 ഡിഗ്രിയില്‍ ചുട്ടുപൊള്ളി ഡല്‍ഹിയിലെ മുങ്കേഷ്പൂര്‍; ഉത്തരേന്ത്യയില്‍ ചൂട് തുടരുന്നു

നിലവില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ ചൊവ്വാഴ്ചത്തെ കൂടിയ താപനില 46 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

New Update
heatwave

ഡല്‍ഹി: ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Advertisment

ഡല്‍ഹിയിലെ മുങ്കേഷ്പൂരാണ് നഗരത്തിലെ ഏറ്റവും ചൂടേറിയ പ്രദേശം. ഇവിടെ ഏറ്റവും കൂടിയ താപനില 48.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രാജസ്ഥാനിലെ ഫലോഡിയിലാണ് രാജ്യത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 49.4 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയ താപനില.

ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ഇതേ മൂന്ന് ദിവസത്തിനുള്ളില്‍ ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി പറഞ്ഞു.

നിലവില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ ചൊവ്വാഴ്ചത്തെ കൂടിയ താപനില 46 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

ഡല്‍ഹിയിലെ മുങ്കേഷ്പൂരില്‍ രേഖപ്പെടുത്തിയത് 48.8 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെങ്കില്‍ 48.6 ഡിഗ്രി സെല്‍ഷ്യസുമായി നജഫ്ഗഢ് രണ്ടാം സ്ഥാനത്തെത്തി. അതിനിടെ, രാജ്യത്തുടനീളം 17 സ്ഥലങ്ങളിലെങ്കിലും തിങ്കളാഴ്ച 48 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു.

Advertisment