ഭാരത ഭൂവിൽ ജനിക്കാനായത് പുണ്യമെന്ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്

author-image
പി.എന്‍ ഷാജി
New Update
1000213036

ന്യൂഡൽഹി: ഭാരത ഭൂമിയിൽ ജനിക്കാൻ സാധിച്ചത് പുണ്യമാണെന്ന് ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്. 

Advertisment

ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഭാരതത്തിന്റെ 79-മത് സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. 

പൗരാണികമായ ഭാരതത്തിന്റെ യോഗയും ഭാരത സംസ്കാരവുംമറ്റും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും പിന്തുടരുന്ന ഈ കാലഘട്ടത്തിൽ ഒരു ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വൈസ് പ്രസിഡന്റ്‌മാരായ കെ ജി രഘുനാഥൻ നായർ, കെ വി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ഏരിയ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

ആർ കെ പുരം ഏരിയ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. മധുര പലഹാര വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.

Advertisment