/sathyam/media/media_files/Ynlg06QjFRMZmz19dJvS.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ 'ശാന്ത രാത്രി പുതു രാത്രി' 2025 ജനുവരി 4 ന് ആർകെ പുരത്തെ ഡിഎംഎസാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറും.
2:30 മുതൽ അരങ്ങേറുന്ന ക്രിസ്‌തുമസ് കരോൾ ഗാന മത്സരത്തിൽ അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്‌പുരി, ആയാ നഗർ, ബദർപ്പൂർ, കാൽക്കാജി, മായാപുരി-ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ-നാവാദാ, വികാസ്‌പുരി - ഹസ്‌തസാൽ, വിനയ് നഗർ - കിദ്വായ് നഗർ, 16 ഡിഎംഎ ഏരിയ ടീമുകൾ പങ്കെടുക്കും.
ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന ടീമുകൾക്ക് യഥാക്രമം 15,000/-, 10,000/-, 7,500/- രൂപ സമ്മാനമായി നൽകും.
വൈകുന്നേരം 5:30-ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ ഷാജി മാത്യൂസ്, ക്രിസ്‌തുമസ് സന്ദേശം നൽകും.
ചടങ്ങിൽ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാഥിതിയും വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയുമാകും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷറാറുമായ മനോജ് പൈവള്ളിൽ, കരോൾ മത്സര കോഓർഡിനേറ്ററും ചീഫ് ട്രെഷറാറുമായ മാത്യു ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിൽ ഡിഎംഎ ത്രൈമാസിക ലക്കം 12, ക്രിസ്മസ്-പുതുവത്സരപ്പതിപ്പിന്റെ പ്രകാശനവും, സ്ത്രീ ശാക്തീകരണ സമിതിയുടെ നേതൃത്വത്തിൽ ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും നടക്കും.
തുടർന്ന് അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്‌പുരി, കാൽക്കാജി, മഹിപാൽപൂർ - കാപ്പസ്ഹേഡാ, മായാപുരി-ഹരിനാഗർ, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, ആർ കെ പുരം, വികാസ്‌പുരി-ഹസ്‌തസാൽ എന്നീ ഏരിയകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ 'ശാന്ത രാത്രി പുതു രാത്രി'ക്ക് ചാരുതയേകും.
അന്വേഷണങ്ങൾക്ക് 9868990001, 9811285181 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us