ഡൽഹി മലയാളി അസോസിയേഷനും ഇന്ത്യൻ കാൻസർ സൊസൈറ്റി ഡൽഹി ബ്രാഞ്ചും സംയുക്തമായി സൗജന്യ കാൻസർ പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു

New Update
acba83d5-9dc3-431b-9ddd-c99637a22061

ഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ഇന്ത്യൻ കാൻസർ സൊസൈറ്റി ഡൽഹി ബ്രാഞ്ചും സംയുക്തമായി സൗജന്യ കാൻസർ പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. 

Advertisment

ഡിസംബർ 7ന് രാവിലെ 10 മുതൽ 12.30 വരെ രജിസ്ട്രനും തുടർന്ന് എക്സ്-റേ, ബ്ളഡ് പ്രൊഫൈൽ, ഓറൽ എക്സാമിനേഷൻ, പരിപൂർണ ഗൈനക്കോളജിക്കൽ സെർവിക്സ് പരിശോധന (Pap Test), സ്തന പരിശോധന, കംപ്ലീറ്റ് മെയിൽ ചെക്കപ്പ് എന്നിവ ആർകെ പുരം സെക്ടർ 4- ഡിഎംഎ സാംസ്കാരിക കേന്ദ്രത്തിൽ നടത്താവുന്നതാണ്. 

ആദ്യം എത്തിച്ചേരുന്ന 100 പേർക്ക് മാത്രമായിരിക്കും പരിശോധനകൾ ലഭ്യമാകുക. ആർകെ പുരം ഏരിയ മാത്രമായും സംഘടന അംഗത്വമുള്ളവർക്കും മാത്രമായി പരിപാടിയെ പരിമിതപ്പെടുത്തുന്നില്ല. പങ്കെടുക്കാൻ താല്പര്യമുള്ള ആർക്കും ഫോറം സബ്മിറ്റ്  ചൈയ്യാമെന്നു വൈസ് ചെയർമാൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഡിഎംഎ ആർ കെ പുരം ഏരിയ വൈസ് ചെയർമാൻ പി മുരളീധരൻ (9968112200), ആർ കെ പുരം ഏരിയ വനിതാ വിംഗ് കൺവീനർ ബീന പ്രദീപ് (84382 73331) എന്നിവരുമായി ബന്ധപ്പെടുക.

Advertisment