ഇന്ത്യ തേടുന്ന പിടികിട്ടാപുള്ളിയ്ക്ക് പാകിസ്ഥാന്റെ ക്ഷണം: ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ ക്ഷണിച്ചു, വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക് പാകിസ്ഥാനിലേക്ക്: പാക്ക് നഗരങ്ങളില്‍ പൊതു പ്രഭാഷണങ്ങള്‍ നടത്തും

ഇസ്ലാമാബാദില്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

New Update
Zakir Naik

ഡല്‍ഹി: ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന്റെ ക്ഷണപ്രകാരം വിവാദ ഇസ്ലാമിക പ്രഭാഷകനും ഇന്ത്യ അന്വേഷിക്കുന്ന പിടികിട്ടാപുള്ളിയുമായ സാക്കിര്‍ നായിക് പാകിസ്ഥാന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു.

Advertisment

അടുത്ത മാസം പല പാക്കിസ്ഥാനി നഗരങ്ങളിലും ഇയാള്‍ പൊതു പ്രഭാഷണങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

മകന്‍ ഫാരിഖ് നായിക്കിനൊപ്പം ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി എന്നിവിടങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തുമെന്ന് സാക്കിര്‍ നായിക് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു.

നായിക്കിന്റെ പാകിസ്ഥാന്‍ പര്യടനം ഒക്ടോബര്‍ 5 ന് കറാച്ചിയില്‍ നിന്ന് ആരംഭിച്ച് 20 ന് ഇസ്ലാമാബാദില്‍ അവസാനിക്കും. നായിക്കിന് പാക് സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചതോടെ കറാച്ചിയിലെയും ലാഹോറിലെയും മുഖ്യമന്ത്രിമാര്‍ ഇയാളെ സ്വാഗതം ചെയ്യാനും സാധ്യതയുണ്ട്.

ഇസ്ലാമാബാദില്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment