Advertisment

ജെഇഇ മെയിന്‍ മുതല്‍ യുപിഎസ്സി പ്രിലിമിനറി വരെ; പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌; തീയതികളിലുണ്ടായ ഈ മാറ്റം ശ്രദ്ധിക്കണം

New Update
exam Untitled004.jpg

ഡല്‍ഹി: രാജ്യം തിരഞ്ഞെടുപ്പ് ചൂടിലാണ്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെയാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കാലം. ലോക്സഭാ തിരഞ്ഞെടുപ്പ് മൂലം രാജ്യവ്യാപകമായി നടക്കാനിരിക്കുന്ന നിരവധി പരീക്ഷകളുടെയും പ്രവേശന പരീക്ഷകളുടെയും തീയതികളില്‍ മാറ്റം ഉണ്ടായിരിക്കുന്നുവെന്ന പുതിയ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഈ കാലയളവില്‍ പരീക്ഷ എഴുതുന്നവര്‍ പരീക്ഷാ തീയതികളിലുണ്ടായ മാറ്റം ശ്രദ്ധിക്കേണ്ടതാണ്.

Advertisment

ജെഇഇ മെയിന്‍, യുപിഎസ്സി പ്രിലിമിനറി, നീറ്റ് പിജി, കെസിഇടി, എംഎച്ച്ടി സിഇടി, ടിഎസ് ഇഎപിസിഇടി, ടിഎസ് പോളിസെറ്റ്, ഐസിഎഐ സിഎ പരീക്ഷകളെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ബാധിച്ചിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് മൂലം തീയതി പുതുക്കിയ പരീക്ഷകളും പുതുക്കിയ തീയതികളും അറിയാം...

ജെഇഇ മെയിന്‍ 2024

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ജെഇഇ മെയിന്‍ പരീക്ഷ 2024 ഏപ്രില്‍ 4 മുതല്‍ 15 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.പുതുക്കിയ തീയ്യതി പ്രകാരം പരീക്ഷ ഏപ്രില്‍ 4 മുതല്‍ 12 വരെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

എംഎച്ച്ടി സിഇടി പരീക്ഷ

ഏപ്രില്‍ 16 നും 30 നും ഇടയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എംഎച്ച്ടി സിഇടി പരീക്ഷകള്‍ മെയ് 2 മുതല്‍ 17 വരെ നടക്കും. പിസിബി ഗ്രൂപ്പ് പരീക്ഷകള്‍ ഏപ്രില്‍ 22 നും 30 നും ഇടയില്‍ നടക്കും.

ടിഎസ് ഇഎപിസിഇടി

ടിഎസ് ഇഎപിസിഇടി പരീക്ഷ 2024 മെയ് 9, 10, 11, 12 തീയതികളില്‍ രാവിലെ 9:00 മുതല്‍ 12:00 വരെയും ഉച്ചകഴിഞ്ഞ് 3:00 മുതല്‍ 6:00 വരെയും രണ്ട് ഷിഫ്റ്റുകളിലായി നടത്താന്‍ സജ്ജീകരിച്ചിരിക്കുന്നു.

ടിഎസ് പോളിസെറ്റ്

2024 മെയ് 17-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ടിഎസ് പോളിസെറ്റ് പരീക്ഷ 2024 മെയ് 24-ന് രാവിലെ 11:00 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ നടക്കും.

ആന്ധ്രാപ്രദേശ് എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, ഫാര്‍മസി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് മെയ് 16 നും 22 നും ഇടയില്‍ നടക്കും.

യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ

2024 മെയ് 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യുപിഎസ്സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2024 ജൂണ്‍ 16 ന് നടക്കും.

നീറ്റ് പിജി 2024

നീറ്റ് പിജി  2024 പരീക്ഷ 2024 ജൂണ്‍ 23-ലേക്ക് മാറ്റി. ജൂലൈ 15-ന് ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഐസിഎഐ സിഎ പരീക്ഷ

ഐസിഎഐ സിഎ ഇന്റര്‍മീഡിയറ്റ് പരീക്ഷകള്‍ 2024 മെയ് 3, 5, 9 തീയതികളില്‍ ഗ്രൂപ്പ് 1 നും 2024 മെയ് 11, 15, 17 തീയതികളില്‍ ഗ്രൂപ്പ് 2 നും നടത്തും.

സിയുഇടി യുജി പരീക്ഷകളില്‍ അനിശ്ചിതത്വം

സിയുഇടി യുജി പരീക്ഷകള്‍ 2024 മെയ് 15 നും 31 നും ഇടയില്‍ നടത്താനാണ് പരിഗണിക്കുന്നത്.

ജെഇഇ അഡ്വാന്‍സ്ഡ്, നീറ്റ് യുജി പരീക്ഷക്ക് മാറ്റങ്ങളൊന്നുമില്ല

ജെഇഇ അഡ്വാന്‍സ്ഡ് 2024 പരീക്ഷ 2024 മെയ് 26-ന് തന്നെ നിശ്ചയിച്ച പ്രകാരം നടക്കും. നീറ്റ് യുജി 2024 പരീക്ഷയും മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 5-ന് നടക്കുമെന്നാണ് വിവരം.

Advertisment