/sathyam/media/media_files/NSuI3Zc2ggVfU3DjkcgF.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ പശ്ചിമ വിഹാര്‍ മേഖലയിലെ നേത്ര ആശുപത്രിയില്‍ തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കെട്ടിടത്തില്‍ നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഐ മന്ത്ര ആശുപത്രിയുടെ രണ്ടാം നിലയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. തീ അണയ്ക്കാന്‍ ആറ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഏഴ് കുഞ്ഞുങ്ങള്‍ മരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം. തീപിടിത്തത്തിനിടെ ഓക്‌സിജന്‍ സിലിണ്ടറുകളില്‍ അഞ്ചെണ്ണം പൊട്ടിത്തെറിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയിരുന്നു.
#WATCH | Fire broke out at Eye Mantra Hospital in Delhi's Paschim Vihar. 5 fire tenders rushed to the spot.
— ANI (@ANI) May 28, 2024
(Source: Delhi Fire Service) pic.twitter.com/8gv2ZuQGKI
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us