പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ജൂണ്‍ 24ന് തുടക്കം; ആദ്യ മൂന്ന് ദിവസങ്ങളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും; ജൂലൈ 3ന് സമ്മേളനം സമാപിക്കും: കിരണ്‍ റിജിജു

രാജ്യസഭയുടെ 264-ാമത് സമ്മേളനവും ജൂണ്‍ 27 ന് ആരംഭിച്ച് ജൂലൈ 3 ന് അവസാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
Kiren Rijiju

ഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 ന് ആരംഭിച്ച് ജൂലൈ 3 ന് സമാപിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു.

Advertisment

സമ്മേളനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. സഭാ സ്പീക്കറെയും ഈ സമയം തിരഞ്ഞെടുക്കും. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനമാണിത്.

രാജ്യസഭയുടെ 264-ാമത് സമ്മേളനവും ജൂണ്‍ 27 ന് ആരംഭിച്ച് ജൂലൈ 3 ന് അവസാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ജൂണ്‍ 27 ന് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. പാര്‍ലമെന്റിന്റെ ഇരുസഭകളിലും രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറയും.

Advertisment