ഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രാജ്നാഥ് സിംഗ്, ഗഡ്കരി, പിയൂഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.
കൂടാതെ എച്ച്ഡി കുമാരസ്വാമിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുണ്ട്. ചിരാഗ് പാസ്വാന്‍ (എല്‍ജെപി), രാം നാഥ് താക്കൂര്‍ (ജെഡിയു), ജിതന്‍ റാം മാഞ്ചി (എച്ച്എഎം) എന്നിവരും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും.
കൂടാതെ, ജയന്ത് ചൗധരി (ആര്‍എല്‍ഡി), അനുപ്രിയ പട്ടേല്‍ (അപ്നാ ദള്‍ (സോണിലാല്‍), രാംമോഹന്‍ നായിഡു (ടിഡിപി), ചന്ദ്രശേഖര്‍ പെമ്മസാനി (ടിഡിപി) എന്നിവരും മന്ത്രിസഭയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിസഭയുടെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ ശിവസേനയുടെ പ്രതാപ് റാവു ജാദവും ഉള്‍പ്പെടുന്നുണ്ട്.
തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 7.15ന് സത്യപ്രതിജ്ഞ ചെയ്യും. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവാണ് അദ്ദേഹം.
നരേന്ദ്ര മോദിക്കൊപ്പം അദ്ദേഹത്തിന്റെ മന്ത്രി സഭാംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരത്തെ ചടങ്ങിന് മുന്നോടിയായി ഡല്‍ഹിയിലുടനീളം നിയുക്ത പ്രധാനമന്ത്രിയുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.