ഹര്‍ജി തിടുക്കപ്പെട്ട് പരിഗണിക്കുന്നത് തിരഞ്ഞെടുപ്പില്‍ കൈകടത്തുന്നതിന് സമാനമാകും: രാജ്യത്തെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി

നിലവില്‍ തിടുക്കപ്പെട്ട് പരിഗണിക്കുന്നത് തിരഞ്ഞെടുപ്പില്‍ കൈകടത്തുന്നതിന് സമാനമാകുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് ദിപാങ്കര്‍ ദത്തയുടെയും സതീഷ് ചന്ദ്രശര്‍മ്മയുടെയും അവധിക്കാല ബെഞ്ചിന്റേതാണ് നിരീക്ഷണം. 

New Update
supreme court1.jpg

ഡല്‍ഹി: രാജ്യത്തെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തല്‍ക്കാലം ഇടപെടാതെ സുപ്രീംകോടതി. 

Advertisment

തിരഞ്ഞെടുപ്പ് പ്രക്രിയ രാജ്യത്ത് പുരോഗമിക്കുന്നതിനാല്‍ വിഷയം വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി.