സുപ്രീംകോടതിയിൽ ഇഡിക്ക് തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹർജി തള്ളി

ഹൈക്കോടതി വിധി യുക്തിസഹമാണെന്ന് വിലയിരുത്തികൊണ്ടാണ് സുപ്രീംകോടതി ഇഡിയുടെ ആവശ്യം തള്ളിയത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

New Update
hemant soren custody.jpg

ഡല്‍ഹി; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് ഇഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

Advertisment

ഹൈക്കോടതി വിധി യുക്തിസഹമാണെന്ന് വിലയിരുത്തികൊണ്ടാണ് സുപ്രീംകോടതി ഇഡിയുടെ ആവശ്യം തള്ളിയത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കഴിഞ്ഞ മാസം 28 നാണ് സോറന് ജാമ്യം അനുവദിച്ചത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ കഴിഞ്ഞ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റു ചെയ്തത്.

Advertisment