ആരോപണം നിഷേധിച്ച ബുച്ചിന്‍റെ പ്രസ്‌താവനയില്‍ തന്നെ കുറ്റസമ്മതമുണ്ട്, സെബി നിയന്ത്രിക്കാൻ ചുമതലപ്പെട്ടവര്‍ തന്നെയാണോ സെബി മേധാവിയുടെ കൺസൾട്ടിങ് ക്ലയന്‍റുകളിൽ ഉള്ളത്? വീണ്ടും ചോദ്യശരങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ്

'ഞങ്ങളുടെ റിപ്പോർട്ടിനോടുള്ള സെബി ചെയർപേഴ്‌സൺ മാധവി ബുച്ചിന്‍റെ പ്രതികരണത്തിൽ നിരവധി കുറ്റസമ്മതവും നിരവധി പുതിയ നിർണായക ചോദ്യങ്ങളും ഉള്‍പെട്ടിട്ടുണ്ട്.

New Update
Hindenburg disclosure on SEBI head

ഡല്‍ഹി: അദാനി ഗ്രൂപ്പിന്‍റെ ഷെല്‍ കമ്പനികളില്‍ സെബി അധ്യക്ഷ മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്ന തങ്ങളുടെ റിപ്പോര്‍ട്ടില്‍ സെബി അധ്യക്ഷയുടെ വിശദീകരണം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് കമ്പനി.

Advertisment

സെബി മേധാവിയുടെ കൺസൾട്ടിങ് ക്ലയന്‍റുകളിൽ സെബി നിയന്ത്രിക്കാൻ ചുമതലപ്പെട്ടവരുണ്ടോ എന്ന് ഹിന്‍ഡന്‍ബര്‍ഗ് ചോദിച്ചു.

അദാനി ഗ്രൂപ്പിലെ ഡയറക്‌ടറായ, തന്‍റെ ഭർത്താവ് ധവൽ ബുച്ചിന്‍റെ ബാല്യകാല സുഹൃത്താണ് ഓഫ്‌ഷോർ ഫണ്ട് നടത്തുന്നതെന്ന് തങ്ങള്‍ക്ക് നല്‍കിയ മറുപടിയിലൂടെ തന്നെ ബുച്ച് സ്ഥിരീകരിച്ചുവെന്നും ഹിൻഡൻബർഗ് എക്‌സില്‍ കുറിച്ചു.

'ഞങ്ങളുടെ റിപ്പോർട്ടിനോടുള്ള സെബി ചെയർപേഴ്‌സൺ മാധവി ബുച്ചിന്‍റെ പ്രതികരണത്തിൽ നിരവധി കുറ്റസമ്മതവും നിരവധി പുതിയ നിർണായക ചോദ്യങ്ങളും ഉള്‍പെട്ടിട്ടുണ്ട്.

ബെർമുഡ/മൗറീഷ്യസ് കമ്പനികളില്‍ അവര്‍ നിക്ഷേപം നടത്തി എന്ന് പരസ്യമായി സ്ഥിരീകരിക്കുന്നതാണ് അവരുടെ പ്രതികരണം. 

ഈ പണം തന്നെയാണ് വിനോദ് അമ്പാനിയുടെ കമ്പനിയിലേക്ക് എത്തിയത്. അക്കാലത്ത് അദാനി കമ്പനിയുടെ ഡയറക്‌ടറായ, അവരുടെ ഭർത്താവിന്‍റെ ബാല്യകാല സുഹൃത്താണ് ഫണ്ട് നടത്തുന്നതെന്ന് അവര്‍ തന്നെ സമ്മതിച്ചതാണ്'- ഹിന്‍ഡന്‍ബര്‍ഗ് എക്‌സില്‍ കുറിച്ചു.

മാധവി ബുച്ച് സ്ഥാപിച്ച രണ്ട് കൺസൾട്ടിങ് കമ്പനികളും അതാര്യമായ സിംഗപ്പൂർ എന്‍റിറ്റിയും 2017-ൽ സെബിയിലേക്കുള്ള അവരുടെ നിയമനത്തിന് പിന്നാലെ പ്രവർത്തന രഹിതമായിത്തീർന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.

 2019 മുതൽ കമ്പനികളുടെ ചുമതല മാധവി ബുച്ചിന്‍റെ ഭർത്താവ് ഏറ്റെടുത്തു എന്നും പോസ്‌റ്റില്‍ പറയുന്നു. ഈ സ്ഥാപനം നിലവിൽ സജീവമാണെന്നും വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.

Advertisment