ഇറാൻ പ്രസിഡന്റിന്റെ മരണം: ഇന്ത്യയിൽ ഇന്ന്‌ ദുഃഖാചരണം, ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

കേന്ദ്ര ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന്‌ നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ജില്ലാ കളക്ടര്‍മാര്‍ക്ക് ദേശീയ പതാക താഴ്ത്തിക്കെട്ടാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
risi

ഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു.

Advertisment

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം. ഇന്ന്‌ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇന്ന്‌ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്. ഇറാന്‍ പ്രസിഡന്‍റിന്‍റെ മരണത്തില്‍ സംസ്ഥാനത്തും ഇന്ന്‌  ദുഃഖാചരണത്തിന് തീരുമാനമെടുത്തു.

കേന്ദ്ര ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന്‌ നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ജില്ലാ കളക്ടര്‍മാര്‍ക്ക് ദേശീയ പതാക താഴ്ത്തിക്കെട്ടാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി.

ഇബ്രാഹിം റെയ്‌സിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചിരുന്നു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്‌സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്‌സിലൂടെ മോദി അറിയിച്ചു. ഇന്ത്യ ഇറാനൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment