ജമ്മു കശ്മീരിൽ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയ്ക്ക് കൂടുതൽ അധികാരങ്ങൾ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേന്ദ്രഭരണ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ അധികാര പരിധി കുറയും.

ആഭ്യന്തര സുരക്ഷ, പ്രോസിക്യൂഷൻ, അറ്റോർണി ജനറൽ, സർക്കാർ അഭിഭാഷകരുടെ നിയമനം എന്നിവയുൾപ്പെടെയുള്ള നിർണായക കാര്യങ്ങളിൽ ഗവർണർക്ക് ഇനി മുതൽ കൂടുതൽ അധികാരമുണ്ടാകും.

New Update
jammu Untitledni

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയ്ക്ക് കൂടുതൽ അധികാരങ്ങൾ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 ൻ്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കൂടുതൽ മേഖലയിൽ ഗവർണർക്ക് അധികാരം നൽകിയത്. 

Advertisment

ആഭ്യന്തര സുരക്ഷ, പ്രോസിക്യൂഷൻ, അറ്റോർണി ജനറൽ, സർക്കാർ അഭിഭാഷകരുടെ നിയമനം എന്നിവയുൾപ്പെടെയുള്ള നിർണായക കാര്യങ്ങളിൽ ഗവർണർക്ക് ഇനി മുതൽ കൂടുതൽ അധികാരമുണ്ടാകും.

കേന്ദ്ര ഭരണ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ അധികാര പരിധി കുറയും. പൊലീസ്, പബ്ലിക് ഓർഡർ, സിവിൽ സർവീസ് തുടങ്ങി തന്ത്രപ്രധാനമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ലഫ്റ്റനൻ്റ് ഗവർണറുടെ കൂടി അനുമതി വേണ്ടി വരുമെന്നും ഇന്നലെ പുറത്ത് വന്ന ഉത്തരവിലുണ്ട്.

 

Advertisment