/sathyam/media/media_files/WpPr3VHB50RxIic1uSkp.jpg)
ഡല്‍ഹി: ജമ്മു കശ്മീര്‍ പ്രവിശ്യകളായ ദോഡ, കത്വ എന്നിവടങ്ങളില്‍ ചൊവ്വാഴ്ചയുണ്ടായത് രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങള്‍. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെടുകയും ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദോഡ ജില്ലയിലെ ഭാദേര്‍വ-പത്താന്‍കോട്ട് റോഡിലെ 4 രാഷ്ട്രീയ റൈഫിള്‍സിന്റെയും പോലീസിന്റെയും സംയുക്ത ചെക്ക്പോസ്റ്റിലാണ് ചൊവ്വാഴ്ച രാത്രി ഭീകരര്‍ ആക്രമണം നടത്തിയത്. ഇത് കടുത്ത വെടിവയ്പ്പിലേക്ക് നയിച്ചിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം കത്വയിലെ സൈദ സുഖാല്‍ ഗ്രാമത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റു. തുടര്‍ന്നുള്ള തിരച്ചിലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറിയതായി കരുതുന്ന മറ്റൊരു ഭീകരനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ദോഡയിലെ സൈനിക പോസ്റ്റിനുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പിലാണ് രാഷ്ട്രീയ റൈഫിള്‍സിലെ അഞ്ച് സൈനികര്‍ക്കും ഒരു പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കത്വ ജില്ലയിലെ സെയ്ദ സുഖാല്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ഭീകരന്‍ നടത്തിയ വെടിവയ്പില്‍ സിആര്‍പിഎഫ് ജവാന്‍ കബീര്‍ ദാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us