Advertisment

കഴിഞ്ഞ ദശകത്തിൽ പാർലമെന്റ് നടത്തിയതിൽ നിന്ന് വ്യത്യസ്തമായി പാർലമെന്റ് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു; പാർലമെന്ററി കാര്യ മന്ത്രിയായി കിരൺ റിജിജുവിനെ നിയമിച്ചതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ്

ഏതു രീതിയിൽ സഭകൾ മുന്നോട്ടുപോയാലും പാർലമെന്റിന്റെ ഇരുസഭകളിലും ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റവും ഫലപ്രദമായി പ്രതിഫലിപ്പിക്കാൻ ഇന്ത്യാ മുന്നണി നിശ്ചയദാർഢ്യത്തോട് കൂടി പ്രവർത്തിക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

New Update
Jairam

ഡൽഹി: പാർലമെന്ററി കാര്യ മന്ത്രിയായി കിരൺ റിജിജുവിനെ നിയമിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. 

Advertisment

പാർലമെന്റ് കഴിഞ്ഞ പത്ത് വർഷത്തിലെ തങ്ങളുടെ ഭരണ കാലത്ത് നിന്നും വ്യത്യസ്തമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ആ വകുപ്പ് കിരൺ റിജിജുവിന് നൽകിയതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. 

കിരൺ റിജിജുവിന് പാർലമെന്ററി കാര്യ വകുപ്പ് അനുവദിച്ചതിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി നിരാശ പ്രകടിപ്പിച്ചു. 

"കഴിഞ്ഞ ദശകത്തിൽ പാർലമെന്റ് നടത്തിയതിൽ നിന്ന് വ്യത്യസ്തമായി പാർലമെന്റ് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു.  ഇത് സർക്കാരിന്റെ മുന്നോട്ട് പോക്കിൽ നേതൃത്വത്തിനുള്ള അവിശ്വാസത്തെ സൂചിപ്പിക്കുന്നതാണ്" ജയറാം രമേശ് പറഞ്ഞു. 

ഏതു രീതിയിൽ സഭകൾ മുന്നോട്ടുപോയാലും പാർലമെന്റിന്റെ ഇരുസഭകളിലും ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റവും ഫലപ്രദമായി പ്രതിഫലിപ്പിക്കാൻ ഇന്ത്യാ മുന്നണി നിശ്ചയദാർഢ്യത്തോട് കൂടി പ്രവർത്തിക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

 

Advertisment