ആർഎസ്എസിന്റെ പിന്തുണയിൽ രാജ്യത്ത് പ്രവർത്തിച്ചിരുന്ന ബിജെപി ഇന്ന് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നേടി, ഒറ്റയ്ക്ക് നിൽക്കാൻ കഴിവുള്ളവരായി ഞങ്ങൾ വളർന്നു; മഥുരയിലെയും കാശിയിലെയും തർക്ക സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് ജെ.പി നദ്ദ

“തുടക്കത്തിൽ, ഞങ്ങൾ കഴിവ് കുറവും ചെറുതുമായ സംഘടനയായിരുന്നു. അന്ന് ആർ.എസ്.എസിന്റെ ആവശ്യവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ വളർന്നു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
jp nadda

ഡൽഹി: ആർഎസ്എസിന്റെ പിന്തുണയിൽ രാജ്യത്ത് പ്രവർത്തിച്ചിരുന്ന ബിജെപി ഇന്ന് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നേടിയെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബിജെപിക്ക് ആർഎസ്എസിനെ കൂടിയേ തീരൂ എന്ന കാലമുണ്ടായിരുന്നു.

Advertisment

ആ കാലത്ത് നിന്നൊക്കെ ഏറെ പുരോഗതി നേടിയ സംഘടന ഇന്ന് സ്വന്തം നിലയിൽ കാര്യങ്ങൾ നടത്താൻ പ്രപ്തരാണെന്നും ആർഎസ്എസ് ഒരു "പ്രത്യയശാസ്ത്ര മുന്നണി" ആണെന്നും അവർ അവരുടെ ജോലി ചെയ്യുന്നുണ്ടെന്നും നദ്ദ വ്യക്തമാക്കി. 

“തുടക്കത്തിൽ, ഞങ്ങൾ കഴിവ് കുറവും ചെറുതുമായ സംഘടനയായിരുന്നു. അന്ന് ആർ.എസ്.എസിന്റെ ആവശ്യവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ വളർന്നു. ബിജെപി സ്വയം പ്രവർത്തിക്കാൻ കഴിവുള്ളവരാണ്. അതാണ് വ്യത്യാസം." പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴുമുള്ള ആർഎസ്എസ് സാന്നിധ്യം എങ്ങനെ മാറിയെന്ന ചോദ്യത്തിന് നദ്ദ പ്രതികരിച്ചു,

ബിജെപിക്ക് ഇപ്പോൾ ആർഎസ്എസ് പിന്തുണ ആവശ്യമില്ലേ എന്ന ചോദ്യത്തിന്, പാർട്ടി വളർന്നു, എല്ലാവർക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചുവെന്നായിരുന്നു നദ്ദയുടെ പ്രതികരണം. ആർഎസ്എസ് ഒരു സാംസ്കാരിക സാമൂഹിക സംഘടനയാണ്, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്.

അവിടെ പരസ്പര ആവശ്യത്തിന്റെ ചോദ്യമല്ല. അതൊരു പ്രത്യയശാസ്ത്ര മുന്നണിയാണ്.അവർ ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ കൈകാര്യം ചെയ്യുന്നു. അതാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്.” അദ്ദേഹം പറഞ്ഞു. 

മഥുരയിലെയും കാശിയിലെയും തർക്ക സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിക്കാൻ ബിജെപിക്ക് പദ്ധതിയില്ലെന്ന് നദ്ദ വ്യക്തമാക്കി. ബിജെപിക്ക് അങ്ങനെയൊരു ആശയമോ പദ്ധതിയോ ആഗ്രഹമോ ഇല്ല. ചർച്ചകളും ഇല്ല.

പാർലമെന്ററി ബോർഡിലെ ചർച്ചകളിലൂടെ പാർട്ടിയുടെ ചിന്താപ്രക്രിയ നിശ്ചയിക്കുന്ന രീതിയിലാണ് ഞങ്ങളുടെ സംവിധാനം പ്രവർത്തിക്കുന്നത്, തുടർന്ന് അത് അംഗീകരിക്കുന്ന ദേശീയ കൗൺസിലിലേക്ക് പോകുന്നു," അദ്ദേഹം പറഞ്ഞു.

ദരിദ്രർ, ചൂഷിതർ, ദളിതർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവയിലായിരിക്കും പാർട്ടിയുടെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.

അതിനാൽ തന്നെ ഈ വിഭാഗങ്ങളെ മുഖ്യധാരാവൽക്കരിക്കുകയും ശാക്തീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment