Advertisment

ഇത് രാജ്യത്തെ ഏറ്റവും കഠിനമായ ജോലി, 'ശനി, ഞായർ ദിവസങ്ങളിൽ പോലും ഞങ്ങൾക്ക് അവധിയില്ല; സുപ്രീംകോടതി ജസ്റ്റിസ് ബി ആർ ഗവായ്

ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ നീണ്ട അവധിക്കാലത്തെ വിമർശിക്കുന്നവർക്ക് ജഡ്ജിമാർ എത്രമാത്രം ജോലി ചെയ്യുന്നുവെന്ന് അറിയില്ലെന്നും മേത്ത പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
supreme UntitleEd.jpg

ഡല്‍ഹി: കോടതിയുടെ വേനൽക്കാല അവധിക്ക് മുമ്പ് കേസിലെ വാദം പൂർത്തിയാക്കാൻ അഭിഭാഷകരോട് അഭ്യർത്ഥിച്ച് സുപ്രീം കോടതിയിലെ മൂന്നാമത്തെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ബിആർ ഗവായ്.

Advertisment

എങ്കിൽ അങ്ങനെ തങ്ങൾക്ക് കൃത്യ സമയത്ത് വിധി എഴുതാം. ജഡ്ജിമാർക്ക് വാരാന്ത്യ അവധി പോലും ഇല്ല, അവധിക്കാലം പോലും മറന്നുപോകാറുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് 18 മുതൽ ജൂലൈ 7 വരെ സുപ്രീം കോടതിയിൽ വേനൽക്കാല അവധിയുണ്ടാകും. പശ്ചിമ ബംഗാളിൽ പൊതു സമ്മതമില്ലാതെയാണ് സിബിഐ കേസുകൾ അന്വേഷിക്കുന്നതെന്ന് ആരോപിച്ചുള്ള കേസ് ജസ്റ്റിസ് ഗവായ് നാളത്തേക്ക് മാറ്റിവെച്ചു. മൂന്ന് ദിവസത്തിനുള്ളിൽ വാദം പൂർത്തിയാക്കിയാൽ ഞങ്ങൾ വേനൽക്കാല അവധിക്കാലത്ത് വിധി എഴുതാമെന്ന് അദ്ദേഹം സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പറഞ്ഞു. 

ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ നീണ്ട അവധിക്കാലത്തെ വിമർശിക്കുന്നവർക്ക് ജഡ്ജിമാർ എത്രമാത്രം ജോലി ചെയ്യുന്നുവെന്ന് അറിയില്ലെന്നും മേത്ത പറഞ്ഞു.

'ശനി, ഞായർ ദിവസങ്ങളിൽ പോലും ഞങ്ങൾക്ക് അവധിയില്ലെന്ന് വിമർശിക്കുന്നവർക്ക് അറിയില്ല. ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും പോലും ഞങ്ങൾ തയ്യാറെടുക്കണം. ജസ്റ്റിസ് ഗവായ് പറഞ്ഞു,

Advertisment