ഡൽഹി മദ്യനയ അഴിമതി കേസ്‌: കെ കവിതയുടെ ജാമ്യ ഹർജിയിൽ വിധി ജൂലൈ ഒന്നിന്

എല്ലാവരുടെ ഭാഗത്ത് നിന്നുമുള്ള വാദങ്ങൾ കേട്ടശേഷം മെയ് 28 ന് ചേർന്ന ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബെഞ്ചാണ് ജൂലൈ ഒന്നിന് വിധി പറയാന്‍ കേസ് മാറ്റിവച്ചത്.

New Update
k kavitha new.jpg

ഡൽഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളിൽ ബിആർഎസ് നേതാവ് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ ജൂലൈ ഒന്നിന് ഡൽഹി ഹൈക്കോടതി വിധി പറയും.

Advertisment

എല്ലാവരുടെ ഭാഗത്ത് നിന്നുമുള്ള വാദങ്ങൾ കേട്ടശേഷം മെയ് 28 ന് ചേർന്ന ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബെഞ്ചാണ് ജൂലൈ ഒന്നിന് വിധി പറയാന്‍ കേസ് മാറ്റിവച്ചത്.

കെ കവിതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകൻ നിതേഷ് റാണയും ഹാജരായിരുന്നു. സിബിഐക്ക് വേണ്ടി അഭിഭാഷകൻ ഡിപി സിംഗ് ഹാജരായപ്പോൾ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിന് വേണ്ടി അഭിഭാഷകൻ സോഹെബ് ഹൊസൈൻ ഹാജരായി.

മറ്റ് പൊതുപ്രവർത്തകരുടെയും സ്വകാര്യ വ്യക്തികളുടെയും പങ്കാളിത്തവും അനധികൃത പണത്തിൻ്റെ ഒഴുക്കും ഉൾപ്പെടെയുള്ള ചില സുപ്രധാന വശങ്ങളിൽ തുടർ അന്വേഷണം വളരെ നിർണായക ഘട്ടത്തിലാണെന്ന് ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെ സിബിഐ വ്യക്തമാക്കി.

കുറ്റാരോപിതയായ ഹർജിക്കാരിയെ ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം അട്ടിമറിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സിബിഐ വാദിച്ചു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റും കെ കവിതയുടെ ജാമ്യാപേക്ഷയെ എതിർത്തു.

ഡൽഹി മദ്യനയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിനും സിബിഐക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു.

Advertisment