/sathyam/media/post_attachments/djsvKytQ5tIopTFOkw5S.jpg)
ഡൽഹി: വയനാട് ദുരന്ത മേഖലയിലെ കുട്ടികളെ കാണാനായി ഉടൻ വരുമെന്ന് ഉത്തര്‍പ്രദേശുകാരനായ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ. കേരളം തന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ടെന്നും അതിന് പകരം അൽപമെങ്കിലും തിരിച്ചുതരാൻ പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലേക്ക് ഉടൻ വരുമെന്നുമാണ് ഡോ. കഫീൽ ഖാൻ അറിയിച്ചത്.
ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.'നൂറ്റാണ്ടിലെ വലിയ ദുരന്തമാണ് വയനാട് ഉരുൾപൊട്ടലെന്ന് കഫീൽ ഖാൻ പറഞ്ഞു.
'മൂന്ന് ഗ്രാമങ്ങൾ പൂർണമായും നശിച്ചു. നിരവധി പേരെ കാണാതായിയെന്നും നിരവധി പേര്‍ മരിച്ചുവെന്നും നൂറ് കണക്കിന് പേർ ക്യാമ്പിലാണ് താമസിക്കുന്ന'തെന്നും കഫീൽ ഖാൻ പറഞ്ഞു.
എനിക്കറിയാം ആളുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച്. സർക്കാരും സൈന്യവും ഒറുപാട് കാര്യങ്ങൾ ചെയ്തു. ഒരു ശിശുരോഗ വിദഗ്ധന്‍ എന്ന നിലയില്‍ അവിടത്തെ കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണം.
ഞാന്‍ വയനാട്ടിലേക്ക് പോകും. കേരളത്തിൽനിന്ന് എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. അതിൽനിന്ന് അൽപമെങ്കിലും തിരിച്ചുകൊടുക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us