Advertisment

90 കോടിയുടെ ആസ്തി! 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വർണവും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോഗ്രാം വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന 14 കാരറ്റ് ഡയമണ്ട് ആഭരണങ്ങളും; കങ്കണ റണാവത്തിൻ്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം

ഏകദേശം 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വർണവും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോഗ്രാം വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന 14 കാരറ്റ് ഡയമണ്ട് ആഭരണങ്ങളും ബോളിവുഡ് നടിയുടെ കൈവശമുണ്ട്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Kangana Ranaut's Election Affidavit details

ഡൽഹി: ബോളിവുഡ് നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിന് 90 കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. 28.7 കോടി ജംഗമ സ്വത്തും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉൾപ്പെടെയാണ് ഇത്.

Advertisment

37 കാരിയായ നടിയും രാഷ്ട്രീയക്കാരിയുമായ കങ്കണയ്ക്ക് കൈയിൽ രണ്ട് ലക്ഷം രൂപയും ബാങ്കിൽ ഏകദേശം 1.35 കോടിയും നിക്ഷേപമുണ്ട്.

മുംബൈ, പഞ്ചാബ്, മണാലി എന്നിവിടങ്ങളിലും കങ്കണയ്ക്ക് സ്വത്തുക്കൾ ഉണ്ട്. കൂടാതെ ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് കാറുകളും 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് കാറും കങ്കണയ്ക്ക് സ്വന്തമായുണ്ട്.

ഏകദേശം 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വർണവും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോഗ്രാം വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന 14 കാരറ്റ് ഡയമണ്ട് ആഭരണങ്ങളും ബോളിവുഡ് നടിയുടെ കൈവശമുണ്ട്.

മൊത്തം 7.3 കോടി രൂപ വരുന്ന 50 ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) പോളിസികളും കങ്കണയ്ക്ക് ഉണ്ട്.

ചണ്ഡീഗഡിലെ ഒരു സ്വകാര്യ സ്‌കൂളിൽ നിന്ന് 12-ാം ക്ലാസ് പൂർത്തിയാക്കിയെന്നാണ് കങ്കണ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലം.

Advertisment