/sathyam/media/media_files/VTeSAxKFQGunKe3zYc5j.jpg)
ശ്രീനഗർ: കശ്‌മീരിലെ ചില ക്ഷേത്രങ്ങളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്നുത്തരവിട്ട് ജമ്മു കശ്‌മീർ ഹൈക്കോടതി.
പ്രദേശവാസികളും ക്ഷേത്ര പുരോഹിതൻമാരും സന്ന്യാസികളും ക്ഷേത്ര സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണറോടാണ് കോടതി നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്.
ശ്രീനഗറിലെ ബർസുള്ളയിലെ ചരിത്രപ്രസിദ്ധമായ രഘുനാഥ് ജി ക്ഷേത്രം ഏറ്റെടുക്കാൻ കോടതി ശ്രീനഗർ ഭരണകൂടത്തോട് ഉത്തരവിട്ടു.
അതിൽ 19.87 ഏക്കർ ഭൂമി ഉൾപ്പെടുന്നുണ്ട്. ഈ ഭൂമിയുടെ ഒരു ഭാഗം തടവിലാക്കപ്പെട്ട മുൻ കശ്‌മീർ ബാർ അസോസിയേഷൻ പ്രസിഡന്‍റ് മിയാൻ ഖയൂമിന്‍റെയും, സഹോദരങ്ങളുടേയും കൈവശമാണെന്നാണ് റിപ്പോർട്ട്.
ശ്രീനഗറിലെ സതു ബാർബർ ഷായിലുള്ള ശ്രീ ബജ്‌റംഗ് ദേവ് ധരം ദാസ് ജി മന്ദിർ ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളുടെ നടത്തിപ്പിൻ്റെയും സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ചൊവ്വാഴ്‌ച ഹൈക്കോടതി ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകി.
1990 കളിൽ തീവ്രവാദം ആരംഭിച്ചത് മുതൽ, കൈയേറ്റങ്ങൾക്കും കെടുകാര്യസ്ഥതയ്ക്കും വിധേയമായ, പ്രദേശത്തുടനീളമുള്ള ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും ശരിയായി കൈകാര്യം ചെയ്യുന്നതിനുമുള്ള തീരുമാനത്തിൻ്റെ ഭാഗമായിട്ടാണ് ഈ ഉത്തരവ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us