New Update
/sathyam/media/media_files/cKX1afabZT7lCR9NItde.jpg)
ഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യമില്ല. വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയ്നാണ് വിധി പ്രസ്താവിച്ചത്.
Advertisment
ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രധാനപ്പെട്ട പല വസ്തുതകളും കണക്കിലെടുക്കാതെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചതെന്നും കേസില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഇരട്ട വ്യവസ്ഥകള്‍ പാലിച്ചല്ല കെജരിവാളിന് ജാമ്യം നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.
കെജരിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us