/sathyam/media/media_files/CIvylXoSQkRxGObwTjtf.jpg)
ഡൽഹി: താൻ ഒരു തീവ്രവാദിയല്ലെന്നും ഒരു തീവ്രവാദിയെ പോലെയാണ് തന്നെ ജയിലിൽ കാണുന്നതെന്നും അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം.
കെജ്‌രിവാളിന്റെ ഭാര്യ സുനിതാ കെജ്‌രിവാളാണ് അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ചത്. മാധ്യമങ്ങളുമായുള്ള കൂടികാഴ്ച്ചയിൽ ഇതേ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാവുകയും പിന്നീട് ജയിൽ മോചിതനാവുകയും ചെയ്ത ആം ആദ്മി എംപി സഞ്ജയ് സിങ്ങും പങ്കെടുത്തു.
"ശരിയായ കൂടി കാഴ്ച്ചയ്ക്ക് ജയിലിൽ അവസരമൊരുക്കുന്നില്ല. ഗ്ളാസ് ഭിത്തിയിൽ വേർപ്പെടുത്തി ടെലിഫോൺ വഴിയാണ് സംഭാഷണം നടത്തുന്നത്. ജയിലിൽ ഒരു പ്രതിയ്ക്ക് കിട്ടേണ്ട അവകാശം പോലും ഹനിക്കുന്നു." സഞ്ജയ് സിങ് പറഞ്ഞു.
തന്നെ നേരിട്ട് കാണാൻ അനുവദിച്ചില്ലെന്നും ഗ്ലാസ് ഭിത്തിക്കപ്പുറത്ത് മിനിറ്റുകൾ മാത്രമാണ് സമയം തന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ ഭഗവന്ത് മാനും നേരത്തെ ആരോപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us