ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/QTT7AWR3WgEtCOwpJkbc.jpg)
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ലോക്സഭ പ്രചാരണത്തിന് ഇറങ്ങും. തുടക്കത്തില്‍ തന്നെ റോഡ് ഷോ നടത്തി അരവിന്ദ് കെജരിവാളിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി.
Advertisment
പ്രചാരണത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഡല്‍ഹി കൊണാട്ട്‌പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി അരവിന്ദ് കെജരിവാള്‍ ദര്‍ശനം നടത്തി. ഭാര്യ സുനിത കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും അനുഗമിച്ചു.
ഇന്ന് ദക്ഷിണ ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ റോഡ് ഷോ നടത്തി പ്രചാരണത്തിന് ശക്തി പകരാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. അതിനിടെ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി അരവിന്ദ് കെജരിവാള്‍ നിലപാടുകള്‍ വ്യക്തമാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us