ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍, മമത ബാനര്‍ജി, സ്റ്റാലിന്‍, ഉദ്ധവ് താക്കറെ എന്നിവരെല്ലാം ജയിലില്‍: കെജരിവാള്‍

ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി അതിന്റെ ഭാഗമായിരിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
pinarayi vijayan arvind kejriwal

ഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പിണറായി വിജയന്‍, മമത ബാനര്‍ജി, സ്റ്റാലിന്‍, ഉദ്ധവ് താക്കറെ എന്നിവരെല്ലാം ജയിലിലാവുമെന്ന് കെജരിവാള്‍ പറഞ്ഞു.

Advertisment

ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ അതിനെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ട്. ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി അതിന്റെ ഭാഗമായിരിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്യുകയാണ് ബിജെപി ചെയ്യുന്നത്.

വ്യാജ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്ത് തന്നെ രാജിവയ്പ്പിക്കാനായിരുന്നു ഗൂഢാലോചന. അതുകൊണ്ടു തന്നെയാണ് താന്‍ രാജിവയ്ക്കാതിരുന്നതെന്ന് കെജരിവാള്‍ പറഞ്ഞു.

Advertisment