New Update
/sathyam/media/media_files/JEot11A58LCrr1e6lOpq.jpg)
ഡൽഹി: ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുകയാണ്. എഎപിക്ക് ഉള്ളിൽ ഒരു ഓപ്പറേഷൻ ചൂൽ ബിജെപി നടത്തുകയാണ്.
Advertisment
ഒരു നേതാവിനെ അകത്തിട്ടാൽ നൂറ് നേതാവ് വരും. ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ആംആദ്മി പാർട്ടിയോട് അസൂയയാണ്. ആംആദ്മി പാർട്ടി ജനങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൽ ബിജെപിക്ക് ചെയ്യാൻ സാധിക്കുന്നില്ല.
പാർട്ടിയിലെ നേതാക്കളെ ജയിലിലിടാൻ മോദി പറയുകയാണ്. എന്ത് തമാശയാണിത്. പഞ്ചാബിലും ഡല്‍ഹിയിലും ആംആദ്മി പാർട്ടിക്ക് വോട്ട് നൽകി മറുപടി കൊടുക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us