പഞ്ചാബ് സർക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷാ ഭീഷണിപ്പെടുത്തി; ബിജെപി നേതാക്കൾ സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് നിയമസഭാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും പിന്നീട് അവരെ 'വാങ്ങുമെന്നും' പരസ്യമായി പറയുകയാണെന്ന് കെജ്‌രിവാൾ

"ജൂൺ നാലിന് ശേഷം പഞ്ചാബിൽ സർക്കാർ താഴെ വീഴുമെന്നും, ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി തുടരില്ലെന്നും അമിത് ഷാ ഭീഷണിപ്പെടുത്തി. ഞങ്ങൾക്ക് 92 എംഎൽഎമാരുണ്ട്. നിങ്ങൾക്ക് എങ്ങനെ സർക്കാരിനെ താഴെയിറക്കാനാകും?

New Update
aravind kejriwal

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിനെ താഴെയിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭീഷണിപ്പെടുത്തിയെന്ന് അരവിന്ദ് കെജ്‌രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും പഞ്ചാബികളെ വെറുക്കുന്നുവെന്നും കെജ്‌രിവാൾ പറഞ്ഞു.

Advertisment

"ജൂൺ നാലിന് ശേഷം പഞ്ചാബിൽ സർക്കാർ താഴെ വീഴുമെന്നും, ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി തുടരില്ലെന്നും അമിത് ഷാ ഭീഷണിപ്പെടുത്തി. ഞങ്ങൾക്ക് 92 എംഎൽഎമാരുണ്ട്. നിങ്ങൾക്ക് എങ്ങനെ സർക്കാരിനെ താഴെയിറക്കാനാകും?

രാജ്യത്ത് സ്വേച്ഛാധിപത്യമാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ താഴെയിറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ജൂൺ 4 ന് ശേഷം അവർ സർക്കാർ രൂപീകരിക്കുമോ എന്ന് കണ്ടറിയണം" അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ഞായറാഴ്ച പഞ്ചാബിലെ ബിജെപി സ്ഥാനാർത്ഥികൾക്കായി ലുധിയാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ പരാമർശം. 'ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് ശേഷം ഭഗവന്ത് മാൻ സർക്കാർ അധികകാലം നിലനിൽക്കില്ലെ'ന്നാണ് അമിത്​ ഷാ പറഞ്ഞത്.

മുഖ്യമന്ത്രി ഭഗവന്ത് മനിനൊപ്പം ബതിന്ദയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കെജ്‌രിവാൾ, പഞ്ചാബിലെ പ്രസംഗങ്ങളിൽ അമിത് ഷാ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നും ആരോപിച്ചു.

ആഭ്യന്തരമന്ത്രി തൻ്റെ പ്രസംഗങ്ങളിൽ ഉപയോഗിച്ച മോശം ഭാഷയെ ഞങ്ങൾ അപലപിക്കുന്നു. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും പഞ്ചാബികളെ എങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്ന് ഞങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും. 

വാസ്തവത്തിൽ, അവർ പഞ്ചാബികളെ വെറുക്കുന്നു, ബിജെപി നേതാക്കൾ സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് നിയമസഭാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും പിന്നീട് അവരെ 'വാങ്ങുമെന്നും' പരസ്യമായി പറയുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞു.

Advertisment