ഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് തനിക്ക് നല്‍കിയ സമൻസുകള്‍ ചോദ്യം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ ഒന്‍പതിന് പരിഗണിക്കും.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സുകള്‍ അയച്ചത്. എന്നാല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇഡി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
ഇഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കെജ്‌രിവാളിന് ജസ്റ്റിസ് പ്രതിഭ എം സിങ് അധ്യക്ഷയായ ബെഞ്ച് നാലാഴ്‌ചത്തെ സമയം അനുവദിച്ചു. എന്നാല്‍, കൂടുതല്‍ സമയം വേണമന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
സാഹചര്യങ്ങളില്‍ ചില മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ശരിയായ നിയമ സഹായം കിട്ടിയിട്ടില്ലെന്നുമായിരുന്നു കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍റെ വാദം.
മാര്‍ച്ച് 21ന് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തതോടെ സമന്‍സുകള്‍ ചോദ്യം ചെയ്‌തുള്ള ഹര്‍ജിക്ക് യാതൊരു ഫലവും ഇല്ലാതായെന്നാണ് ഇഡിയുെട വാദം.