ഡൽഹി: ക്നാനായ സംഗമം ഡൽഹിയിൽ ആഘോഷിച്ചു. ഡൽഹി ക്നാനായ കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലും പരിസരങ്ങളിലും താമസിക്കുന്ന ക്നാനായാസമുദായ അംഗങ്ങളുടെ സംഗമം കോട്ടയം അതിരൂപത മെത്രോപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉൽഘാടനം ചെയ്തു.
ഹ്യുസ്‌ഖാസിൽ ഉള്ള സഹോദയ സ്കൂൾ അങ്കണത്തിൽ നടന്ന സംഗമത്തിൽ വിവിധ സമുദായ പ്രതിനിധികൾ സംസാരിച്ചു. പ്രസിഡന്റ് ജോയ് എം എം സമ്മേളനത്തിൽ അത്യക്ഷത വഹിച്ചു. ഡൽഹി അതിരൂപത യിൽ എപ്പിസ്കോപ്പൽ വികാരിയും സമുദായ അംഗവും ആയ ഫാദർ ഡോമി വെള്ളോംകുന്നേലിനെ ആദരിച്ചു.
ഫാ. സുനിൽ, ഫാ. സുജിത്, ഫാ. സാമുവേൽ , വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, സെക്രട്ടറി ജോസ്‌മോൻ, ട്രഷറർ തോമസ്, മേഖല കോർഡിനേറ്റർമാരായ റെജിമോൻ, ബിനോയ്, ജോസി, ടോമി , മാത്യു (കെ സി സി പ്രസിഡന്റ്, ഡൽഹി) എന്നിവർ ഡൽഹി കൂട്ടായ്മക്ക് നേതൃത്വം നൽകി. സമുദായ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.