/sathyam/media/media_files/G9CXb60XeTizBjgvtOHa.jpg)
ഡല്‍ഹി: ലോക്സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷമായ ഇന്ത്യാമുന്നണി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് അനുവദിക്കാന്‍ ബിജെപി തയ്യാറാകാത്തതോടെയാണ് ഇന്ത്യ മുന്നണി മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. കൊടിക്കുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
രാജ്യത്ത് ഇതാദ്യമായിട്ടാണ് ലോക്സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതുവരെ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തോടെ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്.
ഇത്തവണയും സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.
എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് അനുവദിക്കുന്നതാണ് നാളിതുവരെ തുടര്‍ന്നു വന്നിട്ടുള്ള കീഴ് വഴക്കമെന്നും, അതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു വഴങ്ങാന്‍ ബിജെപി തയ്യാറാകാത്തതോടെയാണ് ഇന്ത്യ മുന്നണി തീരുമാനം മാറ്റിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us