കോട്ടയിലെ ആത്മഹത്യകള്‍ക്ക് കാരണം നീറ്റ്-യുജി 2024 ഫലങ്ങളല്ല, പരീക്ഷയിലെ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിക്കാര്‍ ഇത്തരം വൈകാരിക വാദങ്ങള്‍ ഉന്നയിക്കരുത്: നീറ്റ് കൗണ്‍സിലിംഗ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ബെഞ്ച് നോട്ടീസും അയച്ചു. രണ്ടാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് (എന്‍ടിഎ) നിര്‍ദേശിച്ചിട്ടുണ്ട്. 

New Update
ഉമ്മൻ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതി ;സരിതയുടെ ഹർജി തള്ളി

ഡല്‍ഹി: കോട്ടയിലെ ആത്മഹത്യകള്‍ക്ക് കാരണം നീറ്റ്-യുജി 2024 ഫലങ്ങളല്ലെന്നും പരീക്ഷയിലെ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിക്കാര്‍ ഇത്തരം വൈകാരിക വാദങ്ങള്‍ ഉന്നയിക്കരുതെന്നും സുപ്രീം കോടതി.

Advertisment

കോട്ടയിലെ കോച്ചിംഗ് സെന്ററുകളില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുകയാണെന്നാരോപിച്ച് ഹര്‍ജിക്കാരുടെ അഭിഭാഷകരിലൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ അവധിക്കാല ബെഞ്ച് എതിര്‍പ്പ് രേഖപ്പെടുത്തി.

നീറ്റ് കൗണ്‍സിലിംഗ് സ്റ്റേ ചെയ്യില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോട്ടയിലെ ആത്മഹത്യകള്‍ക്ക് കാരണം നീറ്റ്-യുജി 2024 ഫലങ്ങളല്ലെന്ന് പരാമര്‍ശിച്ച ജസ്റ്റിസ് നാഥ്, ഇവിടെ അനാവശ്യ വൈകാരിക വാദങ്ങള്‍ ഉന്നയിക്കരുതെന്ന് അഭിഭാഷകനോട് പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ബെഞ്ച് നോട്ടീസും അയച്ചു. രണ്ടാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് (എന്‍ടിഎ) നിര്‍ദേശിച്ചിട്ടുണ്ട്. 

Advertisment