Advertisment

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളും ട്രാന്‍സ്ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ പങ്കെടുക്കുന്നത് നിരവധി പേര്‍: പട്ടിക തയ്യാര്‍

ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരും പൊതുജനാരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ശുചീകരണ തൊഴിലാളികളും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളും ചടങ്ങില്‍ പങ്കെടുക്കും.

New Update
modi Untitled.k.jpg

ഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ജൂണ്‍ 9 ന് തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികരമേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

Advertisment

ഡല്‍ഹിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വിശിഷ്ടാതിഥികളുടെ പട്ടിക എന്‍ഡിഎ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ നിരവധി 'വിശിഷ്ട അതിഥികളും' ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍, വന്ദേ ഭാരത് പദ്ധതിക്കും മെട്രോ ട്രെയിന്‍ പദ്ധതികള്‍ക്കും റെയില്‍വേയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ജീവനക്കാരും അംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ചില വിശിഷ്ടാതിഥികളില്‍ ഉള്‍പ്പെടുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരും പൊതുജനാരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ശുചീകരണ തൊഴിലാളികളും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളും ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, വിവിഐപി അതിഥികളായി ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നിരവധി രാഷ്ട്രത്തലവന്‍മാരും പങ്കെടുക്കും.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ 'പ്രചണ്ഡ', ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് എന്നിവരും നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന വിദേശ നേതാക്കളില്‍ ഉള്‍പ്പെടുന്നു. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥിനെയും ക്ഷണിച്ചേക്കും.

Advertisment