New Update
/sathyam/media/media_files/N9wsFcN3wfMlAqJ4DZq1.jpg)
ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് 96 വയസുകാരനായ അദ്വാനിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സീനിയർ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റായ ഡോ.വിനിത് സൂരിയുടെ കീഴിലാണ് എൽ.കെ അദ്വാനിയുടെ ചികിത്സ.
Advertisment
കഴിഞ്ഞ മാസം എൽ.കെ അദ്വാനിയെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അപ്പോളോ ആശുപത്രിയിലും അദ്ദേഹം ചികിത്സതേടിയിരുന്നു.
1998 മുതൽ 2004 വരെ ആഭ്യന്തര മന്ത്രിയായും 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രിയായും അദ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us