Advertisment

രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതിയ നിരക്ക് പ്രാബല്യത്തിൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
LPG cylinders Price

ഡൽഹി: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൽപിജി വിലയിൽ വലിയ ആശ്വാസം. പുതിയ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ദിനമായ ഏപ്രിലിൽ എൽപിജി സിലിണ്ടറിൻ്റെ വില എണ്ണ വിപണന കമ്പനികൾ കുറച്ചു. 

Advertisment

19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 32 രൂപ കുറഞ്ഞു. പുതിയ നിരക്കുകൾ ഇന്ന് നിലവിൽ വന്നു. അതേസമയം  ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ഏറ്റവും പുതിയ വിലക്കുറവിന് ശേഷം തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില 30.50 രൂപ കുറഞ്ഞ് 1764.50 രൂപയായി. കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിൻ്റെ വില 32 രൂപ കുറഞ്ഞു. ഇപ്പോൾ 1879 രൂപയ്ക്ക് സിലണ്ടർ ലഭിക്കും. 

മുംബൈയിൽ സിലിണ്ടറിന് 31.50 രൂപ കുറഞ്ഞ് 1717.50 രൂപയിലും ചെന്നൈയിൽ 30.50 രൂപ കുറഞ്ഞ് 1930 രൂപയിലും എത്തിയിട്ടുണ്ട്.

വാണിജ്യ ഗ്യാസ് സിലിണ്ടറിന് ലഖ്‌നൗവിൽ 1877.50 രൂപയും ജയ്പൂരിൽ 1786.50 രൂപയും ഗുരുഗ്രാമിൽ 1770 രൂപയും പട്നയിൽ 2039 രൂപയുമായി. 

Advertisment